2010, ഫെബ്രുവരി 1, തിങ്കളാഴ്‌ച

എന്റെ മനസ്സാണിത്....

ഇതിനെ കവിത എന്ന് വിളിക്കാമോ എന്ന് അറിയില്ല..എന്റെ നോട്ടു പുസ്തകത്തില്‍ പത്തു കൊല്ലംമുന്‍പ് കുത്തിക്കുറിച്ച വരികള്‍ ആണിവ..പിന്നീടൊരിക്കല്‍ മയൂരി എന്ന വനിതാ മാസികയില്‍ ആദ്യമായി ഇത് അച്ചടിച്ച്‌ വന്നു..അതിനു ശേഷം കുവൈറ്റിലെ ഒരു സംഘടനയുടെ കവിത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി തന്നു..(അത്രയ്ക്ക് കേമം ആയിട്ടൊന്നുമല്ല എന്ന് എനിക്ക് അറിയാം. മൂക്കില്ലാത്തിടത് മുറിമൂക്കന്‍ രാജാവ്‌....ഹി ഹി ഹി )എന്തായാലും ഇനി ഇത് നിങ്ങള്‍ വായിക്കു...എന്നിട് ചീത്ത വിളിക്കുകയോ..അനുമോദിക്കുകയോ..ഇഷ്ടം പോലെ ആകാം ...

മറന്നെക്കുകയാണ് ഞാന്‍ ...
ഇന്നലെത്തെ വീഴ്ച്ചകളെ
പാദങ്ങള്‍ കീറി മുറിച്ച കൂര്‍ത്ത ചരല്‍കല്ലുകളെ..
മുന്‍പേ പോയവര്‍ വലിച്ചെറിഞ്ഞ
എച്ചില്‍ നിറഞ്ഞ പാധേയങ്ങളെ
മരത്തിനു പിന്നില്‍ മറഞ്ഞു നിന്ന്
കാട്ടാളന്മാര്‍ എയ്ത വിഷയമ്പുകളെ..
പാതി വഴിയില്‍ ഒറ്റക്കാക്കി കടന്നു കളഞ്ഞ
മുഖം മൂടിയണിഞ്ഞ സഹയാത്രികരെ..
കൂരിരുട്ടില്‍ വെളിച്ചം നിഷേധിച്ചവര്‍
തകര്‍ത്തുടച്ച വഴി വിളക്കുകളെ
എല്ലാമെല്ലാം മറന്നെക്കുകയാണ് ഞാന്‍ ..
മറക്കാതിരികുകയാണ് ഞാന്‍
തളര്‍ന്ന മനസ്സിന് നിറങ്ങള്‍ കടം തന്ന
വര്‍ണ്ണ വര്‍ണ്ണ പൂക്കളെ
തലയാട്ടി ചിരിച്ചു കൊണ്ട് വന്ദനമോതിയ
കുരുന്നു പുല്‍നാമ്പുകളെ
ഇടയ്ക്കിടെ കവിളില്‍ തട്ടി പറന്നു പോയ
അപ്പൂപ്പന്‍ താടികളെ
കാറ്റിന്റെ ഈണം പകര്‍ന്നു കാത്തു കുളിര്‍പ്പിച്ച
മുള്‍ക്കാടിന്റെ മര്‍മ്മരങ്ങളെ
വെളിച്ചത്തിന്റെ നുറുങ്ങുകളുമായി കൂട്ടു വന്ന
മിന്നാമിന്നികളെ
എല്ലാമെല്ലാം മറക്കാതിരിക്കുകയാണ് ഞാന്‍ .....

2010, ജനുവരി 31, ഞായറാഴ്‌ച

ഫോട്ടോസ് - ആല്‍ബം റിലീസ്

കഴിഞ്ഞ കൊല്ലം ഫെബ്രുവരി പതിന്നാലിനു , പ്രണയികളുടെ ദിനത്തില്‍ എന്റെ ആദ്യത്തെ ആല്‍ബം "മൌനം പ്രണയം " പുറത്തിറങ്ങി...അതിനെ കുറിച്ചുള്ള വിവരങ്ങള്‍ എന്റെ പഴയ പോസ്റ്റുകളില്‍ ഉണ്ട്. ആ ചടങ്ങിന്റെ ചില ചിത്രങ്ങള്‍ ആണ് ഈ പോസ്റ്റ്‌. ഇത് കാണുന്നവര്‍ പഴയ പോസ്റ്റ്‌ കൂടി നോക്കണം എന്ന് അബ്യര്തിക്കുന്നു. അതില്‍ ചെന്നാല്‍ പാട്ടുകള്‍ കേള്കാനുള്ള സൗകര്യം കൂടി ഉണ്ട്. നിങ്ങള്‍ ആ ഗാനങ്ങള്‍ കേട്ട് വിലപെട്ട അഭിപ്രായങ്ങള്‍ അറിയികുമല്ലോ.
എന്റെ 'രചന'എന്ന നോട്ടു പുസ്തകത്തിന്റെ ആദ്യത്തെ പേജില്‍ ദാസേട്ടന്‍ രണ്ടു വരികള്‍ കുറിച്ച് തന്നു..
നിധി പോലെ എനിക്ക് എന്നും സൂക്ഷിക്കാനായി....

പ്രണയം മൌനം ആകരുത് എന്ന് യുവ തലമുറയോട്..മമ്മൂക്ക ..പ്രനയിക്കുന്നെങ്കില്‍ അത് പറയുക...ഒളിപിച്ചു വച്ചാല്‍ നഷ്ടം നിങ്ങള്ക്ക് തന്നെ ..എന്ന്...

സ്വപ്ന മുഹൂരതം...എല്ലാ ദൈവങ്ങള്‍ക്കും നന്ദി....



വിജയ്‌ യേശുദാസ്....അച്ഛന്റെ മകന്‍...


2009 Feb 14.......ജീവിതത്തില്‍ സ്വപനം പോലെ വന്ന ഒരു ദിവസം....
ഈ മൂന്ന് പോസ്ടുകളോടെ ഞാന്‍ അല്ബുതെ കുറിച്ചുള്ള വിവരങ്ങള്‍ അവസാനിപ്പിക്കുന്നു...
ഇനി വരുന്ന പോസ്റ്റുകളില്‍ നമുക്ക് മറ്റു വിഷയങ്ങള്‍ പങ്കു വക്കാം...
നന്ദി.....











2009, ഒക്‌ടോബർ 20, ചൊവ്വാഴ്ച

മൌനം പ്രണയം .....

ഇന്നു ആല്‍ബം വിശേഷങ്ങളാകട്ടെ....
കുവൈറ്റില്‍ ആണ് അതിലെ ഗാനങ്ങള്‍ ഉണ്ടായതു. ഒരിക്കലും ഒരു ആല്‍ബം ചെയ്യണം എന്നെ ഉദ്യേശത്തോടെ ആയിരുന്നില്ല അതിന്റെ തുടക്കം. 2007- ഇലെ ഒരു അവധി ദിവസത്തില്‍ തന്റെ ഗിറ്റാറില്‍ ഒരു ടൂണ്‍ നോക്കിയതാണ് സാജന്‍. കേട്ടിരുന്ന എന്നോട് വരികള്‍ എഴുതാമോ എന്ന് ചോദിച്ചു. ഞാന്‍ മഴ പോലെ മനസ്സില്‍ ....എന്ന് വെറുതെ കോറിയിട്ടു. പതുക്കെ പതുക്കെ അതൊരു ഗാനമായി വളര്ന്നു. കേട്ടിരുന്ന മറ്റു ചിലര്‍ പ്രോത്സാഹിപ്പിച്ചു. സാജന്റെ കൊച്ചു മുറിയിലെ ചെറിയ ഒരു recording സംവിധാനത്തില്‍ കുവൈറ്റിലെ നല്ല ഒരു ഗായകനായ അന്‍വറിന്റെ സബ്ദത്തില്‍ ആ ഗാനം കമ്പ്യൂട്ടറില്‍ കയറി.
യാദര്ചികമായി ആ ഗാനം കേള്‍ക്കാനിടയായ ശ്രീ. മധു രവീന്ദ്രന്‍ എന്ന സഹൃദയന്‍ ഒരു ആല്‍ബം എന്ന ആശയം ഞങ്ങളോട് പങ്കു വച്ചു. അദ്ദേഹം produce ചെയ്യാമെന്ന് സമ്മതിച്ചു. ഗാനങ്ങള്‍ നാട്ടില്‍ നിന്നും ആസ്ഥനകവികളെ ആരെയെങ്കിലും കൊണ്ടു എഴുതിക്കമെന്നാണ് ഞങ്ങള്‍ വിചാരിച്ചത്. കാരണം എനിക്ക് ഇതൊക്കെ എഴുതാന്‍ പറ്റും എന്ന് ഞാന്‍ വിശ്വസിച്ചിരുന്നില്ല. ആരും കാണാതെ എന്റെ നോട്ടുപുസ്തകത്തില്‍ കോറിയിടുന്ന വരികള്‍ ഞാന്‍ മാത്രേ അത് വരെ കണ്ടിട്ടുള്ളു. പക്ഷെ മധു ആണ് എന്നെ ഈ വരികളുടെ ഉടമ ആകി മാറ്റിയത്. അദ്ധേഹത്തിന്റെ നിര്‍ബന്ധം ഒന്നു കൊണ്ടു മാത്രമാണ് ഒന്നു ശ്രമിച്ചു കളയാം എന്ന ചിന്ത എന്നില്‍ ഉണ്ടായതു.
ആല്‍ബത്തിലെ മൂന്നു ഗാനങ്ങള്‍ എന്റെ പേനയില്‍ നിന്നും ജനിച്ചതിന്റെ എല്ലാ credits-ഉം ഞാന്‍ ശ്രീ. മധുവിന് നല്കുന്നു. മധുവാണ് ഈ ആല്‍ബത്തിലെ മനോഹരമായ ഒരു ഗസല്‍ രചിച്ചിരിക്കുന്നതും. രണ്ടു ഗാനങ്ങള്‍ ശ്രീ. നിസാം ഹുസൈന്‍ എഴുതിയത്.
ഗാനങ്ങള്‍ എല്ലാം
ഇവിടെ നിന്നു കിട്ടും...
എന്നാലും എനിക്ക് ഒരു അഭ്യര്‍ത്ഥന ഉള്ളത് നിങ്ങള്‍ ഈ ആല്‍ബം കടയില്‍ നിന്നും വാങ്ങി കേള്‍ക്കാന്‍ ശ്രമിക്കണം എന്നാണ്. നാട്ടില്‍ ഉള്ളവരെന്കിലും ആ അഭ്യര്‍ത്ഥന കേള്‍ക്കുമല്ലോ.
ഗാനങ്ങള്‍ ഒന്നൊന്നായി കുവൈറ്റിലെ കൊച്ചു മുറിയില്‍ ജനിച്ചു.അന്‍വറിന്റെ ശബ്ദത്തില്‍ എല്ലാ ഗാനങ്ങളും സാജന്റെ കംപുട്ടെരിനുള്ളില്‍ ആയി. ഇതില്‍ ഒരു ഗാനം പാടാന്‍ ആയി ശ്രീ. വിജയ്‌ യേശുദാസ് തിരുവനന്ത പുറത്തുള്ള ഒരു സ്റ്റുഡിയോയില്‍ എത്തി. അവിടെ വച്ചു അദ്ദേഹം "കളമെഴുതി" എന്ന ഗാനം പാടികഴിഞ്ഞ ശേഷം മറ്റു ഗാനങ്ങള്‍ കേള്‍ക്കാന്‍ താത്പര്യം കാണിച്ചു. തന്റെ പുതിയ ബാനര്‍ ആയ ദിവ റെക്കോര്‍ഡ്സ്-ഇന്റെ പേരില്‍ ആ ഗാനങള്‍ ആല്‍ബം ആയി പുറത്തിറക്കാം എന്ന് പറഞ്ഞ നിമിഷം ഞങ്ങളുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. അങ്ങനെ ശ്രീ. മധുവില്‍ നിന്നും വിജയ്‌ യേശുദാസ് ഈ ആല്‍ബം ഏറ്റുവാങ്ങുകയും 2009 February 14th -നു കൊച്ചി ഒബെരോണ്‍ mall -വച്ചു മുന്‍പത്തെ പോസ്റ്റില്‍ പറഞ്ഞ ആ റിലീസ് നടക്കുകയും ചെയ്തു.

അതിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ നടത്തിയ ശ്രമം ശെരിയായില്ല . ഉടനെ തന്നെ നല്ല കുറച്ചു ചിത്രങ്ങള്‍ അടുത്ത പോസ്റ്റ് ആയി ഇടുന്നതാണ്.