കഴിഞ്ഞ കൊല്ലം ഫെബ്രുവരി പതിന്നാലിനു , പ്രണയികളുടെ ദിനത്തില്‍ എന്റെ ആദ്യത്തെ ആല്‍ബം "മൌനം പ്രണയം " പുറത്തിറങ്ങി...അതിനെ കുറിച്ചുള്ള വിവരങ്ങള്‍ എന്റെ പഴയ പോസ്റ്റുകളില്‍ ഉണ്ട്. ആ ചടങ്ങിന്റെ ചില ചിത്രങ്ങള്‍ ആണ് ഈ പോസ്റ്റ്. ഇത് കാണുന്നവര്‍ പഴയ പോസ്റ്റ് കൂടി നോക്കണം എന്ന് അബ്യര്തിക്കുന്നു. അതില്‍ ചെന്നാല്‍ പാട്ടുകള്‍ കേള്കാനുള്ള സൗകര്യം കൂടി ഉണ്ട്. നിങ്ങള്‍ ആ ഗാനങ്ങള്‍ കേട്ട് വിലപെട്ട അഭിപ്രായങ്ങള്‍ അറിയികുമല്ലോ. എന്റെ 'രചന'എന്ന നോട്ടു പുസ്തകത്തിന്റെ ആദ്യത്തെ പേജില്‍ ദാസേട്ടന്‍ രണ്ടു വരികള്‍ കുറിച്ച് തന്നു.. നിധി പോലെ എനിക്ക് എന്നും സൂക്ഷിക്കാനായി....
പ്രണയം മൌനം ആകരുത് എന്ന് യുവ തലമുറയോട്..മമ്മൂക്ക ..പ്രനയിക്കുന്നെങ്കില്‍ അത് പറയുക...ഒളിപിച്ചു വച്ചാല്‍ നഷ്ടം നിങ്ങള്ക്ക് തന്നെ ..എന്ന്...
സ്വപ്ന മുഹൂരതം...എല്ലാ ദൈവങ്ങള്‍ക്കും നന്ദി....
വിജയ് യേശുദാസ്....അച്ഛന്റെ മകന്‍...
2009 Feb 14.......ജീവിതത്തില്‍ സ്വപനം പോലെ വന്ന ഒരു ദിവസം....
ഈ മൂന്ന് പോസ്ടുകളോടെ ഞാന്‍ അല്ബുതെ കുറിച്ചുള്ള വിവരങ്ങള്‍ അവസാനിപ്പിക്കുന്നു...
ഇനി വരുന്ന പോസ്റ്റുകളില്‍ നമുക്ക് മറ്റു വിഷയങ്ങള്‍ പങ്കു വക്കാം...
ഇന്നു ആല്‍ബം വിശേഷങ്ങളാകട്ടെ.... കുവൈറ്റില്‍ ആണ് അതിലെ ഗാനങ്ങള്‍ ഉണ്ടായതു. ഒരിക്കലും ഒരു ആല്‍ബം ചെയ്യണം എന്നെ ഉദ്യേശത്തോടെ ആയിരുന്നില്ല അതിന്റെ തുടക്കം. 2007- ഇലെ ഒരു അവധി ദിവസത്തില്‍ തന്റെ ഗിറ്റാറില്‍ ഒരു ടൂണ്‍ നോക്കിയതാണ് സാജന്‍. കേട്ടിരുന്ന എന്നോട് വരികള്‍ എഴുതാമോ എന്ന് ചോദിച്ചു. ഞാന്‍ മഴ പോലെ മനസ്സില്‍ ....എന്ന് വെറുതെ കോറിയിട്ടു. പതുക്കെ പതുക്കെ അതൊരു ഗാനമായി വളര്ന്നു. കേട്ടിരുന്ന മറ്റു ചിലര്‍ പ്രോത്സാഹിപ്പിച്ചു. സാജന്റെ കൊച്ചു മുറിയിലെ ചെറിയ ഒരു recording സംവിധാനത്തില്‍ കുവൈറ്റിലെ നല്ല ഒരു ഗായകനായ അന്‍വറിന്റെ സബ്ദത്തില്‍ ആ ഗാനം കമ്പ്യൂട്ടറില്‍ കയറി. യാദര്ചികമായി ആ ഗാനം കേള്‍ക്കാനിടയായ ശ്രീ. മധു രവീന്ദ്രന്‍ എന്ന സഹൃദയന്‍ ഒരു ആല്‍ബം എന്ന ആശയം ഞങ്ങളോട് പങ്കു വച്ചു. അദ്ദേഹം produce ചെയ്യാമെന്ന് സമ്മതിച്ചു. ഗാനങ്ങള്‍ നാട്ടില്‍ നിന്നും ആസ്ഥനകവികളെ ആരെയെങ്കിലും കൊണ്ടു എഴുതിക്കമെന്നാണ് ഞങ്ങള്‍ വിചാരിച്ചത്. കാരണം എനിക്ക് ഇതൊക്കെ എഴുതാന്‍ പറ്റും എന്ന് ഞാന്‍ വിശ്വസിച്ചിരുന്നില്ല. ആരും കാണാതെ എന്റെ നോട്ടുപുസ്തകത്തില്‍ കോറിയിടുന്ന വരികള്‍ ഞാന്‍ മാത്രേ അത് വരെ കണ്ടിട്ടുള്ളു. പക്ഷെ മധു ആണ് എന്നെ ഈ വരികളുടെ ഉടമ ആകി മാറ്റിയത്. അദ്ധേഹത്തിന്റെ നിര്‍ബന്ധം ഒന്നു കൊണ്ടു മാത്രമാണ് ഒന്നു ശ്രമിച്ചു കളയാം എന്ന ചിന്ത എന്നില്‍ ഉണ്ടായതു. ആല്‍ബത്തിലെ മൂന്നു ഗാനങ്ങള്‍ എന്റെ പേനയില്‍ നിന്നും ജനിച്ചതിന്റെ എല്ലാ credits-ഉം ഞാന്‍ ശ്രീ. മധുവിന് നല്കുന്നു. മധുവാണ് ഈ ആല്‍ബത്തിലെ മനോഹരമായ ഒരു ഗസല്‍ രചിച്ചിരിക്കുന്നതും. രണ്ടു ഗാനങ്ങള്‍ ശ്രീ. നിസാം ഹുസൈന്‍ എഴുതിയത്. ഗാനങ്ങള്‍ എല്ലാം ഇവിടെ നിന്നു കിട്ടും... എന്നാലും എനിക്ക് ഒരു അഭ്യര്‍ത്ഥന ഉള്ളത് നിങ്ങള്‍ ഈ ആല്‍ബം കടയില്‍ നിന്നും വാങ്ങി കേള്‍ക്കാന്‍ ശ്രമിക്കണം എന്നാണ്. നാട്ടില്‍ ഉള്ളവരെന്കിലും ആ അഭ്യര്‍ത്ഥന കേള്‍ക്കുമല്ലോ. ഗാനങ്ങള്‍ ഒന്നൊന്നായി കുവൈറ്റിലെ കൊച്ചു മുറിയില്‍ ജനിച്ചു.അന്‍വറിന്റെ ശബ്ദത്തില്‍ എല്ലാ ഗാനങ്ങളും സാജന്റെ കംപുട്ടെരിനുള്ളില്‍ ആയി. ഇതില്‍ ഒരു ഗാനം പാടാന്‍ ആയി ശ്രീ. വിജയ് യേശുദാസ് തിരുവനന്ത പുറത്തുള്ള ഒരു സ്റ്റുഡിയോയില്‍ എത്തി. അവിടെ വച്ചു അദ്ദേഹം "കളമെഴുതി" എന്ന ഗാനം പാടികഴിഞ്ഞ ശേഷം മറ്റു ഗാനങ്ങള്‍ കേള്‍ക്കാന്‍ താത്പര്യം കാണിച്ചു. തന്റെ പുതിയ ബാനര്‍ ആയ ദിവ റെക്കോര്‍ഡ്സ്-ഇന്റെ പേരില്‍ ആ ഗാനങള്‍ ആല്‍ബം ആയി പുറത്തിറക്കാം എന്ന് പറഞ്ഞ നിമിഷം ഞങ്ങളുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. അങ്ങനെ ശ്രീ. മധുവില്‍ നിന്നും വിജയ് യേശുദാസ് ഈ ആല്‍ബം ഏറ്റുവാങ്ങുകയും 2009 February 14th -നു കൊച്ചി ഒബെരോണ്‍ mall -വച്ചു മുന്‍പത്തെ പോസ്റ്റില്‍ പറഞ്ഞ ആ റിലീസ് നടക്കുകയും ചെയ്തു. അതിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ നടത്തിയ ശ്രമം ശെരിയായില്ല . ഉടനെ തന്നെ നല്ല കുറച്ചു ചിത്രങ്ങള്‍ അടുത്ത പോസ്റ്റ് ആയി ഇടുന്നതാണ്.
എന്നെ ഉന്തി തള്ളി ഈ ബൂലോഗത്തിന്റെ വാതില്പടി കടത്തി വിടുന്ന നിരക്ഷരന് നന്ദി പറഞ്ഞു കൊണ്ടു എന്റെ ആദ്യത്തെ പോസ്റ്റ്.... ആദ്യമായി നല്‍കാനുള്ളത് ഒരു പാട്ടാണ്...കഴിഞ്ഞ ഫെബ്രുവരി പതിന്നാലിനു ഏറണാകുളം ഒബെരോണ്‍ എന്ന കച്ചവട സമുച്ചയത്തില്‍ വച്ചു ശ്രീ. യേശുദാസ് എന്ന മഹാഗയകന്‍, ശ്രീ. മമ്മൂട്ടി എന്ന മഹാനടന് ഒരു കോപ്പി നല്‍കികൊണ്ട് റിലീസ് നിര്‍വഹിച്ച "മൌനം പ്രണയം" എന്ന സംഗീത ആല്‍ബത്തിലെ ഒരു ഗാനമാണിത്... ഈ പാവപെട്ടവള്‍ കുത്തി കുറിച്ച വരികള്‍ ആണിത്... സംഗീതം നല്കിയത് സാജന്‍ മിഡിയ മാക്സ് എന്ന ഒരു സംഗീതം തലയ്ക്കു പിടിച്ച മനുഷ്യനും... ഇതുണ്ടായ കഥ....അതൊരു കഥ തന്നെ ആണ്...പിന്നാലെ പറയാം...ആദ്യം പാട്ടു കേള്‍ക്കു... മൌനം നിറയെ പ്രണയം... എന്‍ മൌനം...എന്‍ പ്രണയം... വാക്കുകളില്ലാതെ നോക്കില്‍ മാത്രം നിറയുന്ന മധുരമീ പ്രണയം... എന്‍ മൌനം.......