2009 ഒക്‌ടോബർ 18, ഞായറാഴ്‌ച

ഞാനും ബ്ലോഗ്ഗര്‍ ആകുന്നു..

എന്നെ ഉന്തി തള്ളി ഈ ബൂലോഗത്തിന്റെ വാതില്പടി കടത്തി വിടുന്ന നിരക്ഷരന് നന്ദി പറഞ്ഞു കൊണ്ടു എന്റെ ആദ്യത്തെ പോസ്റ്റ്....
ആദ്യമായി നല്‍കാനുള്ളത് ഒരു പാട്ടാണ്...കഴിഞ്ഞ ഫെബ്രുവരി പതിന്നാലിനു ഏറണാകുളം ഒബെരോണ്‍ എന്ന കച്ചവട സമുച്ചയത്തില്‍ വച്ചു ശ്രീ. യേശുദാസ് എന്ന മഹാഗയകന്‍, ശ്രീ. മമ്മൂട്ടി എന്ന മഹാനടന് ഒരു കോപ്പി നല്‍കികൊണ്ട് റിലീസ് നിര്‍വഹിച്ച "മൌനം പ്രണയം" എന്ന സംഗീത ആല്‍ബത്തിലെ ഒരു ഗാനമാണിത്...
ഈ പാവപെട്ടവള്‍ കുത്തി കുറിച്ച വരികള്‍ ആണിത്...
സംഗീതം നല്കിയത് സാജന്‍ മിഡിയ മാക്സ് എന്ന ഒരു സംഗീതം തലയ്ക്കു പിടിച്ച മനുഷ്യനും...
ഇതുണ്ടായ കഥ....അതൊരു കഥ തന്നെ ആണ്...പിന്നാലെ പറയാം...ആദ്യം പാട്ടു കേള്‍ക്കു...

മൌനം നിറയെ പ്രണയം...
എന്‍ മൌനം...എന്‍ പ്രണയം...
വാക്കുകളില്ലാതെ നോക്കില്‍ മാത്രം
നിറയുന്ന മധുരമീ പ്രണയം...
എന്‍ മൌനം.......

മിഴികളാലെ ഞാന്‍ പകര്ന്നു നല്കി...
അര്‍ദ്രമോരയിരം സ്വപ്‌നങ്ങള്‍...
പിടക്കുന്നോരിമകളില്‍ കോര്‍ത്ത്‌ വച്ചു...
നിനക്കായ്‌ വിടരുമീ പ്രണയം...എന്‍ മൌനം...

വിരല്തുംപിന്‍ തൂവലാല്‍ തഴുകിടാം ഞാന്‍
വൈകതെന്‍ ചാരെ നീ അണയു‌...
ജന്മാന്തരങ്ങളില്‍ അലിഞ്ഞു ചേരും...
നമുക്കായ്‌ വിടരുമീ പ്രണയം..എന്‍ മൌനം...