2009 ഒക്‌ടോബർ 18, ഞായറാഴ്‌ച

ഞാനും ബ്ലോഗ്ഗര്‍ ആകുന്നു..

എന്നെ ഉന്തി തള്ളി ഈ ബൂലോഗത്തിന്റെ വാതില്പടി കടത്തി വിടുന്ന നിരക്ഷരന് നന്ദി പറഞ്ഞു കൊണ്ടു എന്റെ ആദ്യത്തെ പോസ്റ്റ്....
ആദ്യമായി നല്‍കാനുള്ളത് ഒരു പാട്ടാണ്...കഴിഞ്ഞ ഫെബ്രുവരി പതിന്നാലിനു ഏറണാകുളം ഒബെരോണ്‍ എന്ന കച്ചവട സമുച്ചയത്തില്‍ വച്ചു ശ്രീ. യേശുദാസ് എന്ന മഹാഗയകന്‍, ശ്രീ. മമ്മൂട്ടി എന്ന മഹാനടന് ഒരു കോപ്പി നല്‍കികൊണ്ട് റിലീസ് നിര്‍വഹിച്ച "മൌനം പ്രണയം" എന്ന സംഗീത ആല്‍ബത്തിലെ ഒരു ഗാനമാണിത്...
ഈ പാവപെട്ടവള്‍ കുത്തി കുറിച്ച വരികള്‍ ആണിത്...
സംഗീതം നല്കിയത് സാജന്‍ മിഡിയ മാക്സ് എന്ന ഒരു സംഗീതം തലയ്ക്കു പിടിച്ച മനുഷ്യനും...
ഇതുണ്ടായ കഥ....അതൊരു കഥ തന്നെ ആണ്...പിന്നാലെ പറയാം...ആദ്യം പാട്ടു കേള്‍ക്കു...

മൌനം നിറയെ പ്രണയം...
എന്‍ മൌനം...എന്‍ പ്രണയം...
വാക്കുകളില്ലാതെ നോക്കില്‍ മാത്രം
നിറയുന്ന മധുരമീ പ്രണയം...
എന്‍ മൌനം.......

മിഴികളാലെ ഞാന്‍ പകര്ന്നു നല്കി...
അര്‍ദ്രമോരയിരം സ്വപ്‌നങ്ങള്‍...
പിടക്കുന്നോരിമകളില്‍ കോര്‍ത്ത്‌ വച്ചു...
നിനക്കായ്‌ വിടരുമീ പ്രണയം...എന്‍ മൌനം...

വിരല്തുംപിന്‍ തൂവലാല്‍ തഴുകിടാം ഞാന്‍
വൈകതെന്‍ ചാരെ നീ അണയു‌...
ജന്മാന്തരങ്ങളില്‍ അലിഞ്ഞു ചേരും...
നമുക്കായ്‌ വിടരുമീ പ്രണയം..എന്‍ മൌനം...

12 അഭിപ്രായങ്ങൾ:

  1. പാട്ടുകളും കഥകളുമായി ഒരു പാട് പോസ്റ്റുകള്‍ വരട്ടെ,സ്വാഗതം.

    മറുപടിഇല്ലാതാക്കൂ
  2. ബൂലോകത്തേക്ക് സുസ്വാഗതം :)

    നന്ദി സസന്തോഷം സ്വീകരിച്ചിരിക്കുന്നു. അതിനോടൊപ്പം വരികള്‍ എഴുതിയ ആളുടെ കൈയ്യൊപ്പോടെ ആ സീഡിയുടെ കോപ്പി ഒരെണ്ണം ഇപ്പറഞ്ഞ അതേ ഒബ്‌റോണ്‍ സമുച്ചയത്തില്‍ വെച്ച് കെ.ആര്‍ . മീര എന്ന അനുഗ്രഹീത എഴുത്തുകാരിയുടെ സാന്നിദ്ധ്യത്തില്‍ കൈപറ്റാന്‍ ഭാഗ്യമുണ്ടായതിന് തിരിച്ചങ്ങോട്ട് നന്ദി പറയേണ്ടി വരുമ്പോള്‍ നിരക്ഷരന്‍ അക്ഷരങ്ങള്‍ക്ക് വേണ്ടി ശരിക്കും തപ്പിത്തടയുന്നു.

    മൌനം പ്രണയത്തിന്റെ ഒരു സീഡി കവര്‍ കൂടെ ഇതിന്റെ മുകളില്‍ സ്ക്കാന്‍ ചെയ്ത് ഇട്ടാല്‍ മനോഹരമാകുമായിരുന്നു.

    ഹാപ്പി ബ്ലോഗിങ്ങ്

    മറുപടിഇല്ലാതാക്കൂ
  3. ഇത് ബൂലോഗമാണു കണ്ടും കേട്ടും ഒക്കെ നടന്നോണം ങാ...

    മറുപടിഇല്ലാതാക്കൂ
  4. ബൂലോകത്തിലേക്ക് സുസ്വാഗതം. നിരു പറഞ്ഞതുപോലെ ആ സിഡിയുടെ കവര്‍ പേജുകൂടിയൊന്ന് സ്കാന്‍ ചെയ്തിട്ടുരുന്നെങ്കില്‍ കൂടുതല്‍ ഭംഗിയാനേ. ഇങ്ങോട്ടുകോണ്ടു വന്നത് ബൂലോകത്തേയൊരു പുലിയാണേ, അതുകോണ്ട് ഇവിടെയൊക്കെ കാണണേ :)

    - ആശംസകള്‍, സന്ധ്യ :)

    മറുപടിഇല്ലാതാക്കൂ
  5. ലളിതമെന്കിലും തുടക്കം നന്നായിരിക്കുന്നു ആശംസകള്‍ ................

    മറുപടിഇല്ലാതാക്കൂ
  6. അഭിപ്രായം അറിയിച്ച എല്ലാവര്ക്കും എന്റെ നന്ദി
    എന്നെ സപ്പോര്‍ട്ട് ചെയ്യണം
    തെറ്റുകള്‍ തിരുത്തി തരണം
    അടുത്ത പോസ്റ്റ്‌ ഉടനെ ഇടാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു
    നന്ദി
    ജോകൊസ്‌

    മറുപടിഇല്ലാതാക്കൂ
  7. സുഹൃത്തേ,
    ഈ ബൂലോഗത്തിന്റെ അനന്തമായ സൌഹൃദവലയത്തിലേക്ക് സുസ്വാഗതം. മനോഹരമായ ഗാനം. ഇനിയു പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  8. ഈ ആല്‍ബത്തിന്റെ തുടക്കം മുതല്‍ ഞാനും നിങളുടെ കൂടെ ഉണ്ടായി എന്നതില്‍ ഏറെ അഭിമാനിക്കുന്നു...പുതിയ സംരംഭത്തിന്‍ വേണ്ടി കാത്തിരിക്കുന്നു...അഭിനന്ദനങള്‍..!

    മുഹമ്മദ് സാലിഹ്

    മറുപടിഇല്ലാതാക്കൂ
  9. ആദ്യ നന്ദി നിരക്ഷരനാണ് ,ജോക്കൊസിലെക്കുള്ള വഴി കാണിച്ചു തന്നതിന്.
    മനസ്സ് നിറഞ്ഞ ഒരു ഗാനം കേള്‍ക്കാന്‍ കഴിഞ്ഞതില്‍ വളരെ വളരെ സന്തോഷം ഉണ്ട്.
    ഹനുമാന് കിട്ടിയ വരം പോലാണ്‌...സ്വന്തം കഴിവ് ഓര്‍മ്മപ്പെടുത്താന്‍ ആള് വേണം അല്ലേ..,
    ഇനി മടിച്ചു നില്‍ക്കേണ്ട...നോട്ടു ബുക്കിനുള്ളില്‍ ഒളിച്ചു വയ്ക്കാനുള്ളതല്ല പ്രണയവും പ്രണയം തുളുമ്പുന്ന ഈരടികളും ...
    അത് പ്രവഹിക്കട്ടെ....ആശംസകളോടെ....
    .

    മറുപടിഇല്ലാതാക്കൂ